ആശ്രമം ഫെസ്റ്റ്: കലാമേളയ്ക്ക് തിരിതെളിഞ്ഞു
11/09/2023
വൈക്കം ആശ്രമം സ്കൂളില്‍ ആരംഭിച്ച കലാമേളയ്ക്ക് പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര് ബിജി എന്നിവര്‍ ചേര്‍ന്ന് തിരിതെളിക്കുന്നു.
വൈക്കം: നിരവധി പ്രതിഭകളെ കലാലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ചരിത്രമുള്ള ആശ്രമം സ്കൂളില്‍ ആശ്രമം ഫെസ്റ്റ് - 2023 ന് തിരിതെളിഞ്ഞു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര് ബിജി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ആശ്രമം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീളുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി മുന്നൂറിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്നുണ്ട്. ആയിരത്തി അഞ്ഞൂറ് കുട്ടികള്‍ക്ക് ഇരിക്കാവുന്ന പ്രത്രേകം തയ്യാറാക്കിയ വേദിയിലാണ് മേള അരങ്ങേറുന്നത്. കണ്‍വീനര്‍ ടി ശ്രീനി, സ്നേഹ എം വേണു, എം.എസ് സുരേഷ് ബാബു, ആര് ലൈജി, റെജി എസ് നായര്‍, സാബു കോക്കാട്ട്, ടി രാജേഷ്, കെ.യു സുനിത എന്നിവര്‍ പ്രസംഗിച്ചു.