Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സനാതന ധര്‍മത്തിന്റെ അടിത്തറ ജാതിവിവേചനം: മന്ത്രി പി പ്രസാദ്
11/09/2023
ഗാന്ധിജയന്തി ദിനത്തില്‍ ഇപ്റ്റ ദേശീയ പ്രസിഡന്റ് ഡോ. പ്രസന്നയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്നേഹസന്ദേശ യാത്രയുടെ സംഘാടകസമിതി യോഗം വൈക്കത്ത് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സനാതന ധര്‍മത്തിന്റെ ഉള്ളടക്കം ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ വര്‍ണാശ്രമ ധര്‍മമാണ് എന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ഒക്ടോബര്‍ രണ്ടിന് ഇപ്റ്റ ദേശീയ പ്രസിഡന്റ് ഡോ. പ്രസന്നയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്നേഹസന്ദേശ യാത്രയുടെ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവിവേചനമാണ് അതിന്റെ അടിത്തറ. ജാതിവിവേചനത്തിന്റെയും ബ്രാഹ്‌മണ മേധാവിത്വത്തിന്റെയും അജണ്ടയാണ് ഹിന്ദു വര്‍ഗീയവാദികള്‍ കൊട്ടിഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ പ്രതിസന്ധികള്‍ വര്‍ത്തമാനകാല ഭാരതം നേരിടുന്നു. ജനാധിപത്യ കശാപ്പുകാര്‍ ഇന്‍ഡ്യ ഭരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇതെല്ലാം ജനമനസ്സുകളില്‍ എത്തിക്കാന്‍ ഇപ്റ്റയുടെ സ്നേഹസന്ദേശ യാത്രയ്ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി ബാലന്‍ അധ്യക്ഷത വഹിച്ചു. ഐപ്സോ ദേശീയ സെക്രട്ടറി അഡ്വ. വി.ബി ബിനു, സി.കെ ആശ എംഎല്‍എ, കെ അജിത്ത് എക്സ്. എംഎല്‍എ, അഡ്വ. എന്‍ ബാലചന്ദ്രന്‍, അഡ്വ. ബിനു ബോസ്, ടി.എന്‍ രമേശന്‍, ബാബു കെ ജോര്‍ജ്, ഷൈനി അഷറഫ്, പ്രദീപ് ശ്രീനിവാസന്‍, സിന്ധു മധു എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി അഡ്വ. വി.ബി.ബിനു, ഗായിക വൈക്കം വിജയലക്ഷ്മി (രക്ഷാധികാരികള്‍), സി.കെ.ആശ എംഎല്‍എ (പ്രസിഡന്റ്), ജോണ്‍ വി ജോസഫ്, ടി.എന്‍ രമേശന്‍, അഡ്വ. ബിനു ബോസ്, പ്രദീപ് മാളവിക, വൈക്കം ബിനു, സാംജി ടി.വി പുരം, ഡോ. എ ജോസ്, ഷൈനി അഷറഫ്, എന്‍ അനില്‍ ബിശ്വാസ്, ബാബു കെ ജോര്‍ജ്, അരവിന്ദന്‍ കെ.എസ് മംഗലം, വി ദേവാനന്ദ്, ജോസ് ചമ്പക്കര, സിന്ധു മധുസൂദനന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.ഡി ബാബുരാജ് (സെക്രട്ടറി), കെ അജിത്ത് എക്സ്. എംഎല്‍എ, സാബു പി മണലൊടി, മുരളി വാഴമന, ആര്‍ സുരേഷ്, പ്രദീപ് ശ്രീനിവാസന്‍, ഇ.എന്‍ ദാസപ്പന്‍, പി പ്രദീപ്, അഡ്വ. ചന്ദ്രബാബു എടാടന്‍, സലിം മുല്ലശ്ശേരി, ഹരിമോന്‍, പി.എസ് മുരളീധരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എ.സി.ജോസഫ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.