Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു
10/09/2023
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ജില്ലയിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം ട്രോഫികളുമായി നിരന്നപ്പോള്‍.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. ഉപ ജില്ലയിലെ 69ഓളം സ്‌കൂളുകളില്‍ നിന്ന് എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നൂറിലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന യോഗം കെ.പി.എസ്.ടി.എ സംസ്ഥാന എക്സി. അംഗം പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ്  ബൈജുമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി  പി.ആര്‍ ശ്രീകുമാര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ സെക്രട്ടറി ബോബി ജോസ്, ഉപജില്ലാ ഭാരവാഹികളായ  കെ വന്ദന  പൗലോസ്, സീമ ബാലകൃഷ്ണന്‍,  അനു ഡി രാജ്,  കെ.എ ശ്രീജ, സി.ജി മിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.