Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ മഹാസഭയുടെ സമഗ്ര പുരോഗതിക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കണം
10/09/2023
അഖില കേരള വിശ്വകര്‍മ മഹാസഭ വൈക്കം യൂണിയന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:വിശ്വകര്‍മ്മ മഹാസഭയുടെ സമഗ്രമായ പുരോഗതിക്കും ക്ഷേമത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. വിശ്വകര്‍മ സഭക്ക് സര്‍ക്കാര്‍ അനുവദിച്ച കോളേജിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ സി.കെ ആശ എംഎല്‍എ വിതരണം ചെയ്തു. മുതിര്‍ന്ന അംഗങ്ങളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. സ്മരണീയ പ്രകാശനം ംസ്ഥാന സമിതി അംഗം കെ.എസ് മനോഹരന്‍ നിര്‍വഹിച്ചു. കലാരംഗങ്ങളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെ തോമസ് ചാഴിക്കാടന്‍ എംപി ആദരിച്ചു. ാലൂക്ക് യൂണിയന്‍ പ്രസിഡന്‍് എസ് കൃഷ്ണന്‍, ില്ലാപ്രസിഡന്റ് രാജീവ് സദാനന്ദന്‍, ഇ.എസ് നിധീഷ്, എന്‍ കരൂണാകരന്‍ ആചാരി, രുഗ്മിണി നാരായണന്‍, സാബു, പി.പി മധു, വി.കെ പ്രകാശ്, ബിജു ചന്ദ്രന്‍, കെ.കെ ഗോപി, എം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എഴുപത്തിയഞ്ച് നിലവിളക്കുകള്‍ തെളിയിച്ചശേഷമാണ് സമ്മേളനം തുടങ്ങിയത്.