Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തിലെ രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരം
09/09/2023
ചീരംകുന്നുംപുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി കിഴക്കുംകാവ് ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും സ്വയംവരഘോഷയാത്ര പുറപ്പെടുന്നു.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ആകര്‍ഷകമായി. കിഴക്കുംകാവ് ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷം പുറപ്പെട്ട സ്വയംവര ഘോഷയാത്രക്ക് വാദ്യമേളങ്ങളും താലപ്പൊലിയും അകമ്പടിയേകി. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക്  മേല്‍ശാന്തി ഗിരീശന്‍ പോറ്റി  മുഖ്യ കാര്‍മികനായി. ക്ഷേത്രം പ്രസിഡന്റ് ബി.ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി രാജേന്ദ്രദേവ്, കെ.ജി രാജലക്ഷ്മി, ശ്രീദേവി കൃഷ്ണകൃപ, ലത കൗസ്തുഭം, വാസന്തി രാമചന്ദ്രന്‍, രോഷിണി തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ തൃക്കൊടിത്താനം വിശ്വനാഥന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രുഗ്മിണി സ്വയംവര പൂജ, പ്രസാദഊട്ട്, സര്‍വൈശ്വര്യ പൂജ എന്നിവയും നടന്നു.