Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തില്‍ രൂക്ഷമായ വരള്‍ച്ച
03/05/2016

രൂക്ഷമായ വരള്‍ച്ചമൂലം ഉദയനാപുരം പഞ്ചായത്തിലെ വാഴ, ജാതി, പച്ചക്കറി കൃഷി തുടങ്ങിയ കൃഷികള്‍ കരിഞ്ഞുണങ്ങി കൊണ്ടിരിക്കുകയാണ്. തോടുകളും വററിവരണ്ടു. വൈക്കപ്രയാര്‍, തേനാമിററം, ഇരുമ്പൂഴിക്കര, വല്ലകം പ്രദേശത്ത് ജാതി കൃഷിക്ക് വന്‍നാശമാണ് ഉണ്ടായിട്ടുള്ളത്. ബാങ്ക് ലോണ്‍ എടുത്ത് കര്‍ഷകര്‍ ഗ്രൂപ്പുകളായി വന്‍തോതില്‍ ചെയ്തുവന്നിരുന്ന ജൈവപച്ചക്കറിയും നനയ്ക്കാന്‍ വെള്ളം കിട്ടാതായതോടെ പൂര്‍ണ്ണമായും നശിച്ചു. വററിവരണ്ട തോടുകളില്‍ വെള്ളം കയറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി ജലസേചനസൗകര്യം ഉണ്ടാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ശുദ്ധജലവിതരണവും കാര്യക്ഷമമാക്കണം. നാനാടത്ത് ചേര്‍ന്ന കര്‍ഷകസംയുക്ത സംഘടനാ യോഗം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. ററി.ററി സെബാസ്റ്റ്യന്‍, പി.എസ്.മോഹനന്‍, പി.ഹരിഹരന്‍, കെ.വേണുഗോപാലന്‍, ദിവാകരന്‍, പി.കെ.കനകാംബരന്‍, എസ്.ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.