Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മടിയത്തറ സ്‌കൂളില്‍ ലഹരിവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു
09/09/2023
വൈക്കം മടിയത്തറ ഗവ. ഹൈസ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് നടത്തിയ  ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാര്‍ പ്രസിഡന്റ് മാത്യു കോടാലിച്ചിറ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലഹരി വസ്തുക്കളും യുവതലമുറയും ലഹരി വസ്തുക്കളുടെ നിരോധനത്തിന്റെ ആവശ്യകതയും വിഷയത്തില്‍ വൈക്കം ലയണ്‍സ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍ വൈക്കം വെസ്റ്റ് (മടിയത്തറ) ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ മയക്കുമരുന്നിന്റെ സ്വാധീനം വളര്‍ന്നുവരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തിയത്. ക്ലബ്ബ് പ്രസിഡന്റ് മാത്യു കോടാലിച്ചിറ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍ ശ്രീദേവി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ വിനോദ് കുമാര്‍ ക്ലാസ് നയിച്ചു. സാജു കുളത്തിങ്കല്‍, വി.വി സുരേഷ് കുമാര്‍, ബി ജയകുമാര്‍, സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് അനസ് എന്നിവര്‍ പ്രസംഗിച്ചു.