Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകൃഷിയില്‍ മികച്ച വിളവുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
08/09/2023
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ പയറുകൃഷിയുടെ വിളവെടുപ്പില്‍ ലഭിച്ച ആദ്യ ഉല്‍പന്നം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അധ്യാപകര്‍ കൈമാറുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി തലയാഴം പഞ്ചായത്തില്‍ നടത്തിയ പയറുകൃഷിയുടെ വിളവെടുപ്പ് നടത്തി. ആദ്യ ഉല്‍പന്നം ഏറ്റുവാങ്ങി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. വിദ്യയുടെ നന്മ നേടുന്നതിനൊപ്പം കൃഷിയുടെ പാഠങ്ങള്‍ ഇളം തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നത് മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയുടെ അറിവും പരിശീലനവും നേടിയ വിദ്യാര്‍ഥികള്‍ ഒരേക്കര്‍ സ്ഥലത്താണ് പയറുകൃഷി നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടി വിളവ് കിട്ടിയത് വിദ്യാര്‍ഥികളെ ആഹ്ലാദത്തിലാക്കി. പ്രതിദിനം 15 കിലോ പയര്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപിക പി.ആര്‍ ബിജി പറഞ്ഞു. വിളവെടുപ്പ് കൈമാറ്റ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, സഹപാഠിക്ക് സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു, സി.എസ് ജിജി, ഇ.പി ബീന, പി.വി വിദ്യ, ആര്‍ ജെഫിന്‍, ചിത്ര ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.