Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തിലെ യജ്ഞവേദിയില്‍ നടന്ന ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി
07/09/2023
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി യജ്ഞവേദിയില്‍ നടത്തിയ  ഉണ്ണിയൂട്ട്.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ ആയുരാരോഗ്യത്തിനായി യജ്ഞവേദിയില്‍ നടത്തിയ ഉണ്ണിയൂട്ടില്‍ നിരവധി കുഞ്ഞുങ്ങളും അമ്മമാരും പങ്കെടുത്തു. കുളിച്ചീറനായി കുറിതൊട്ട് പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞുവന്ന കുട്ടികള്‍ ഉണ്ണിയൂട്ടില്‍ പങ്കെടുത്തു. ഉണക്കലരി ചോറ്, മെഴുക്കുപുരട്ടി, ഉപ്പേരി, ഓലന്‍, ഇഞ്ചി തൈര്, പാല്‍പ്പായസം, വെണ്ണ, നറുനെയ്യ് എന്നിവയായിരുന്നു വിഭവങ്ങള്‍. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു ശ്രീകൃഷ്ണാവതാര ഭാഗം വായിച്ചുനിര്‍ത്തിയതിനുശേഷമാണ് ഉണ്ണിയൂട്ട്  നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വനിതാ സമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി കമലം, ട്രഷറര്‍ മായാ രാജേന്ദ്രന്‍, പി ജയകുമാര്‍, ഹരിഹരന്‍, കെ.എന്‍ ഭാസ്‌കരന്‍ നായര്‍, അനൂപ് ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.