Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമി ജയന്തിദിനം ആഘോഷിച്ചു
07/09/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 170-ാം ജയന്തി ആഘോഷം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ചടങ്ങുകളോടെ നടത്തി. യൂണിയന്‍ ആസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം അലങ്കരിച്ചുവെച്ച് പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമൂഹ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന എന്നിവയും നടത്തി. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാലന്‍, വി.എസ് കുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍, എന്‍.ജി ബാലചന്ദ്രന്‍, സി.പി നാരായണന്‍ നായര്‍, അയ്യേരി സോമന്‍, പി.എസ് വേണുഗോപാലന്‍ നായര്‍, എസ്.ജയപ്രകാശ്, എം.കെ കൃഷ്ണകുമാര്‍, വി.കെ ശ്രീകുമാര്‍, എസ്.വി സുരേഷ് കുമാര്‍, മീരാ മോഹന്‍ദാസ്, രമ്യ ശിവദാസ്, സി.എന്‍ ഓമന, ജയ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.