Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
04/09/2023
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുപോകുന്നു.

വൈക്കം: ചെമ്മനത്ത് 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം കല്പകശ്ശേരി വടക്കേടത്ത് മഹാദേവ ക്ഷേത്രത്തില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യജ്ഞവേദിലേക്ക് എഴുന്നള്ളിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഘോഷയാത്രക്ക് സ്വീകരണം നല്‍കി. വൈകിട്ട് ഏഴിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് വിഗ്രഹ പ്രതിഷ്ഠയും യജ്ഞാചാര്യന്‍ മുണ്ടക്കയം മധു ഭാഗവത മഹാത്മ പ്രഭാഷണവും നടത്തി. വിഗ്രഹ ഘോഷയാത്രക്ക് കരയോഗം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വനിതാ സമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി കമലം, ട്രഷറര്‍ മായാ രാജേന്ദ്രന്‍, വിജയകുമാര്‍, ഹരിഹരന്‍, കെ.എന്‍ ഭാസ്‌കരന്‍ നായര്‍, അനൂപ് ആര്‍.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണിയൂട്ട്, ശോഭയാത്ര, അഷ്ടമി രോഹിണി പൂജ, അന്നദാനം, രുഗ്മിണീ സ്വയംവര ഘേഷയാത്ര, സ്വയംവര സദ്യ, സര്‍വൈശ്വര്യ പൂജ, അവഭ്രഥസ്നാനം എന്നിവ പ്രധാന ചടങ്ങുകളാണ്.