Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി
04/09/2023
എസ്എന്‍ഡിപി യോഗം കുടവെച്ചൂര്‍ ശാഖായിലെ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 746-ാം നമ്പര്‍ സി.കേശവ വിലാസം കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന സ്റ്റേജിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ ജയന്‍, സെക്രട്ടറി പി.കെ മുരളിധരന്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, മെമ്പര്‍ പി.കെ മണിലാല്‍, വീണാ അജി, യൂണിയന്‍ കമ്മിറ്റി അംഗം ജ്യോതിഷ് കുമാര്‍, പി.ജി കാര്‍ത്തികേയന്‍, എം.ലാലി, ടി.എസ് ബൈജു, അശോകന്‍ ഇടശ്ശേരിമംഗലം, മണിയപ്പന്‍ കിടങ്ങൂര്‍, എം.ജി ഗോപിനാഥന്‍, ഹരീഷ് പിഴായില്‍, മിനി സന്തോഷ്, സന്ദീപ് സോപാനം, ലാലി ദാസ്, അമ്പിളി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.