Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവാസി കൂട്ടായ്മ ഓണാഘോഷം നടത്തി
03/09/2023
വൈക്കം പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി ഫാമിലി ഇക്കണോമിക് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം വനിതാ പ്രതിനിധികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി ഫാമിലി ഇക്കണോമിക് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം സമൂഹം ഹാളില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രവാസികളുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആദ്യകാല വനിതാ പ്രതിനിധികള്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനില്‍പിള്ള അധ്യക്ഷത വഹിച്ചു. എം ശങ്കര്‍ അയ്യര്‍, ട്രഷറര്‍ ഹരിദാസ്, വൈക്കം നന്ദനന്‍, കോ-ഓര്‍ഡിനേറ്റര്‍ പി.ജി ഉണ്ണികൃഷ്ണന്‍, സെബാസ്റ്റ്യന്‍ ബാബു, ലളിത നന്ദനന്‍, അന്നമ്മ സെബാസ്റ്റ്യന്‍, ഷീജ രതീഷ്, ജയതി ഉണ്ണികൃഷണന്‍, സിനി വിനോദ്, പ്രിയ ഗോപാലകൃഷ്ണയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം കിഴക്കേനട സ്നേഹ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും ബോധവല്‍കരണ ക്ലാസും പ്രതിഭകളെ ആദരിക്കലും പട്ടാര്യസമാജം ഹാളില്‍ നടത്തി. വൈക്കം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ശിവദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി കെ ശിവപ്രസാദ്, രാജന്‍ അക്കരപ്പാടം, വൈസ് പ്രസിഡന്റ് വി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് കഥകളി സംഗീതജ്ഞന്‍ വൈക്കം പുരുഷോത്തമന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി.