Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.കെ മാധവന്റെ ജന്മദിനം ആഘോഷിച്ചു
03/09/2023
ദേശാഭിമാനി ടി.കെ മാധവന്റെ 138-ാമത് ജന്മവാര്‍ഷിക ദിനത്തില്‍ വൈക്കം വലിയകവയിലെ ടി.കെ മാധവന്റെ പ്രതിമക്ക് മുന്നില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്  നെടുനായകത്വം വഹിച്ച ദേശാഭിമാനി ടി.കെ മാധവന്റെ 138-ാമത് ജന്മദിന വാര്‍ഷികം വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. വലിയകവലയിലെ പ്രതിമാ കോപ്ലംക്‌സിലെ ടി.കെ മാധവന്റെ പ്രതിമക്ക് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് തടത്തില്‍, രതീഷ് അക്കരപ്പാടം, പി സജീവ് എന്നിവര്‍ പങ്കെടുത്തു.