Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
02/09/2023
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി സപ്താഹത്തിന്റെ ദീപപ്രകാശനം നടത്തി. യജ്ഞാചാര്യന്‍ പള്ളത്തടുക്കം അജിത് നമ്പൂതിരി, പൊന്മണി വിഷ്ണു നമ്പൂതിരി, ക്ഷേത്രമുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, എ.ജി ബാലചന്ദ്രന്‍ നമ്പൂതിരി, എ.വി ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായിരുന്നു. നാലിന് രുഗ്മിണീസ്വയംവരം, ആറിന് അവഭൃഥസ്‌നാനം, പാല്‍കുടം, ജന്മാഷ്ടമി സദ്യ, ജന്മാഷ്ടമി പൂജ എന്നിവ പ്രധാന ചടങ്ങുകളാണ്.