Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരിയെ പീതവര്‍ണത്തില്‍ മുക്കി ചതയദിന ഘോഷയാത്ര
31/08/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ണാഭമായ ചതയദിന ഘോഷയാത്ര.

വൈക്കം: പീതവര്‍ണക്കൊടികളുമായി ആയിരങ്ങള്‍ അണിനിരന്ന ചതയ ദിന റാലി ക്ഷേത്രനഗരിയെ മഞ്ഞക്കടലാക്കി. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള 54 ശാഖകളാണ് അവരവരുടെ ബാനറില്‍ റാലിയില്‍ അണിനിരന്നത്. ഗുരുദേവന്റെ ഛായാചിത്രം റിക്ഷാ വണ്ടിയില്‍ അലങ്കരിച്ചു വെച്ചതിനു പിന്നാലെയാണ് വര്‍ണാഭമായ ഘോഷയാത്ര നീങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് യൂണിയന്‍ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങള്‍, ടാബ്ലോകള്‍, വര്‍ണകാഴ്ചകള്‍, നാടന്‍ കലാ പ്രകടനങ്ങള്‍, പഞ്ചവാദ്യം, വിവിധ സെറ്റ് വാദ്യ മേളങ്ങള്‍, തെയ്യം, കഥകളി രൂപങ്ങള്‍, മയിലാട്ടം, നിലക്കാവടികള്‍, മുത്തുകുടകള്‍, പീതവര്‍ണക്കൊടികള്‍ എന്നിവ കൊണ്ട് ഘോഷയാത്ര സമ്പന്നമായി. ഘോഷയാത്രയുടെ അലങ്കാരങ്ങളും ആള്‍ബലവും കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം നിറഞ്ഞിരുന്നു. കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, കൊച്ചുകവല, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി വഴി നീങ്ങിയ ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ ഭാരവാഹികളായ പി.വി വിവേക്, രാജേഷ് മോഹന്‍, ബിജു കൂട്ടുങ്കല്‍, ബിജു തുരുത്തുമ്മ, രമേശ് പി.ദാസ്, മധു ചെമ്മനത്തുകര, എം.എസ് രാധകൃഷ്ണന്‍, സെന്‍ സുഗുണന്‍, വനിതാ സമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എം മനു, സെക്രട്ടറി രമേശ് ആര്‍.കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.