Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയ ദിന സൈക്കിള്‍-ബൈക്ക് റാലി വര്‍ണോജ്വലമായി
31/08/2023
ചതയദിനത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്‍ നടത്തിയ സൈക്കിള്‍-ബൈക്ക് റാലി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ചതയ ദിനത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍-ബൈക്ക് റാലി റാലിയില്‍ വിവിധ ശാഖകളിലെ നൂറുകണക്കിന് യുവതീയുവാക്കള്‍ പങ്കെടുത്തു. ഗുരുദേവ സൂക്തങ്ങള്‍ ചൊല്ലി നീങ്ങിയ സൈക്കിള്‍ റാലി വൈക്കം യൂണിയന്റെ കരുത്തും ശക്തിയും വിളിച്ചോതി. ഇന്നലെ രാവിലെ ആശ്രമം സ്‌കൂളിള്‍ ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട റാലി എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലിക്ക് ശേഷം നടന്ന ചതയദിന സമ്മേളനം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം മനു അധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ ചതയദിന സന്ദേശം നല്‍കി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി വിവേക് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി രമേഷ് ആര്‍ കോക്കാട്ട്, പി.പി സന്തോഷ്, രാജേഷ് മോഹന്‍, ബിജു കൂട്ടുങ്കല്‍, ഷിബു സാബു, സുനി പുരുഷോത്തമന്‍, ആര്‍ രാജേന്ദ്രന്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.