Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സമൂഹത്തില്‍ ആവണി ആവിട്ടം ആഘോഷിച്ചു
30/08/2023
ആവണി അവിട്ടത്തിന്റെ ഭാഗമായി വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ കുളത്തില്‍ നടത്തിയ പൂണൂല്‍ മാറ്റ ചടങ്ങും തര്‍പ്പണവും.

വൈക്കം: വൈക്കം സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ആവണി ആവിട്ടം ആഘോഷിച്ചു. വൈക്കം സമൂഹം ഹാളില്‍ ആവണി അവിട്ടത്തിന്റെ പൂജകള്‍ നടത്തി. തുടര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ കുളത്തില്‍ പൂണൂല്‍ മാറ്റ ചടങ്ങ് നടത്തി. ആചാര്യന്‍ മഹേഷ് വാദ്യാര്‍ പാലക്കാട് ക്ഷേത്രത്തിലും സമൂഹം ഹാളിലുമായി നടന്ന ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ബ്രാഹ്‌മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, ട്രഷറര്‍ ഗോപാലകൃഷ്ണ അയ്യര്‍, ബാലുസ്വാമി കണിച്ചേരിമഠം, സുബ്രഹ്‌മണ്യന്‍ അംബികാ വിലാസ്, അര്‍ജുന്‍ ത്യാഗരാജന്‍, ആനന്ദ് കൃഷ്ണമൂര്‍ത്തി , എം.വൈദ്യനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആവണി മാസത്തിലെ അവിട്ടം നാളില്‍ ബ്രാഹ്‌മണര്‍ ധരിച്ചിരിക്കുന്ന പൂണൂല്‍ മാറ്റുന്നതോടെ കഴിഞ്ഞ വര്‍ഷം ചെയ്ത പാപങ്ങളില്‍ നിന്നും മുക്തി നേടുകയും പൂതിയ പൂണുലിലൂടെ രക്ഷാകവചം അണിയുന്നതായുമാണ് സങ്കല്‍പം. പൂര്‍വ ഋഷിമാരെ സങ്കല്‍പിച്ച് അര്‍ഘ്യം ചെയ്യുന്നതാണ് ഉപകര്‍മം. ബ്രാഹ്‌മണ യുവാക്കള്‍ വേദപഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ആവണി അവിട്ടം നാളിലാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളില്‍ വിജ്ഞാനത്തിന്റെ മിഴിതുറക്കുമെന്നും വിശ്വാസമുണ്ട്
വൈക്കം ഗൗഡ സരസ്വത ബ്രഹ്‌മണസഭയുടെ ആഭിമുഖ്യത്തില്‍ ആവണി അവിട്ടം ആഘോഷിച്ചു. കിഴക്കേനട ഗൗഡ ബ്രാഹ്‌മണ സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ അനില്‍കുമാര്‍ വാധ്യാര്‍ കാര്‍മികത്വം വഹിച്ചു.