Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യന്‍കാളി ജയന്തി ആഘോഷിച്ചു
30/08/2023
കെപിഎംഎസ് (പുന്നല വിഭാഗം) പടിഞ്ഞാറേക്കര ശാഖാ അങ്കണത്തില്‍ നടന്ന അയ്യന്‍കാളി ജയന്തി അവിട്ടാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന നായകന്‍ മഹാത്മ അയ്യന്‍കാളിയുടെ 160-മത് ജയന്തി അവിട്ടാഘോഷം കെപിഎംഎസ് നേതൃത്വത്തില്‍ ആഘോഷിച്ചു. കെപിഎംഎസ്  വൈക്കം യൂണിയന്റെ  നേതൃത്വത്തില്‍ (ടി.വി ബാബു വിഭാഗം) അയ്യന്‍കാളി ജയന്തി ഘോഷയാത്ര  പൊതുസമ്മേളനം , വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നീ പരിപാടികളോടെ ആഘോഷിച്ചു. വൈകിട്ട് മൂന്നിന് വൈക്കം വലിയ കവലയില്‍ നിന്നും അവിട്ടദിന ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടിയേകി. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന അവിട്ടാഘോഷ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്‍ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു സി.കെ ആശ എംഎല്‍എ ജന്മദിന സന്ദേശം നല്‍കി.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അയ്യങ്കാളി അനുസ്മരണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ.പി ഹരി, വൈസ് പ്രസിഡന്റ് ഉല്ലല രാജു, വി.കെ സോമന്‍, എന്‍.കെ ഗിരീഷ് കുമാര്‍, എം.കെ രാജു, സി.പി കുഞ്ഞന്‍, അശോകന്‍ കയ്യപ്പള്ളി, ദിവാകരന്‍ പടിഞ്ഞാറേക്കര, ഉല്ലല ഷാജി, ശകുന്തള രാജു, ഗീതാ പുരുഷന്‍, നാരായണന്‍ ഇടവട്ടം, ഷീബ സന്തോഷ്, കൗണ്‍സിലര്‍മാരായ  കവിത രാജേഷ്, ലേഖ അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
കെപിഎംഎസ് (പുന്നല വിഭാഗം) വൈക്കം യൂണിയനിലെ 36 ശാഖാ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന, പതാക ഉയര്‍ത്തല്‍, മധുര പലഹാര വിതരണം, ഘോഷയാത്ര, പ്രതിഭകളെ ആദരിക്കല്‍, ജയന്തി സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെയായിരുന്നു  ആഘോഷം. ഇക്കുറി യൂണിയന്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങളുണ്ടായിരുന്നില്ല. 1441-ാം പടിഞ്ഞാറെക്കര ശാഖാ അങ്കണത്തില്‍ നടന്ന അവിട്ടാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഷാജി ഇടംപാടം, യൂണിയന്‍ സെക്രട്ടറി പി.ടി ഷാജിമോന്‍, കെ.കെ അനില്‍കുമാര്‍, കെ.ശിവദാസന്‍, പി.എം സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.