Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവനിലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ആശ്രയ അംഗങ്ങള്‍ ഓണം ആഘോഷിച്ചു
30/08/2023
വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തില്‍ വല്ലകം ജീവനിലയത്തില്‍ നടത്തിയ ഓണാഘോഷം അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു കൊണ്ട് ഓണാഘോഷം കോമഡി താരം അശ്വന്ത് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തില്‍ വല്ലകം ജീവനിലയത്തിലെ അന്തേവാസികള്‍ക്ക് പപ്പടം പഴം പായസം കൂട്ടി ഓണസദ്യ നല്‍കിയും ഓണക്കോടി നല്‍കിയും ആശ്രയ അംഗങ്ങള്‍ ഓണം ആഘോഷിച്ചു. കോമഡിതാരം അശ്വന്ത് അനില്‍കുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയര്‍മാന്‍ പി.വി ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആശ്രയ അംഗങ്ങളോടൊപ്പം പാട്ടുപാടിയും കൈ കൊട്ടിയും സന്തോഷത്തിന്റെ നിമിഷങ്ങള്‍ നിരാലംബരായ ജീവനിലയത്തിലെ അന്തേവാസികള്‍ പങ്കുവെച്ചു. അശ്വന്ത് അനില്‍കുമാര്‍ മിമിക്രി അവതരിപ്പിച്ചു. ജീവനിലയം സെക്രട്ടറി ജേക്കബ്, സന്തോഷ് ചക്കനാടന്‍, എം.വി മനോജ്, എം.ടി അനില്‍കുമാര്‍, വി ബിന്‍സ്, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, ഇടവട്ടം ജയകുമാര്‍, ബി.ചന്ദ്രശേഖരന്‍, വി.അനൂപ്, വര്‍ഗീസ് പുത്തന്‍ചിറ, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, പി.കെ മണിലാല്‍, സി.സുരേഷ്‌കുമാര്‍, ടി.സി ദേവദാസ്, ശ്രീദേവി അനിരുദ്ധന്‍, പ്രീതാ രാജേഷ്, സന്തോഷ് കരുണാകരന്‍, സന്ധ്യാ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.