Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷത്തില്‍ മുങ്ങി നാട്
27/08/2023
കെഎസ്എഫ്ഇ വൈക്കം മെയിന്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടികള്‍ മാനേജര്‍ പി പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണത്തിനുമുന്‍പുള്ള അവസാന പ്രവൃത്തി ദിവസമായ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പൂക്കളവും ഓണസദ്യയും കലാകായിക മത്സരങ്ങളും ഒക്കെയായി ആവേശപൂര്‍വം ഓണാഘോഷം സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ക്ലാര്‍ക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍  നടത്തിയ 'കോടതിയോണം -2023' ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം കോടതി വളപ്പില്‍ നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. വൈക്കം മുന്‍സിഫ് അത്വീഫ് റഹ്‌മാന്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. മജിസ്ട്രേറ്റ്  അര്‍ച്ചന ബാബു ഓണക്കോടി വിതരണം നടത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍ അനില്‍കുമാര്‍ ക്ഷേമനിധിയും സെക്രട്ടറി ജോര്‍ജ് ജോസഫ് ഉത്സവബത്തയും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബിനു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് ശ്രീദേവി, സെക്രട്ടറി എന്‍.എന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ശ്രീലക്ഷ്മിയെ ചടങ്ങില്‍ ആദരിച്ചു.
വൈക്കം താലൂക്കിലെ റവന്യു ജീവനക്കാരുടെ കൂട്ടായ്മയായ റവന്യു വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഒരുക്കിയും ഓണസദ്യ ഒരുക്കിയും വടംവലി ഉള്‍പ്പെടെയുള്ള കായികമത്സരങ്ങള്‍ നടത്തിയുമായിരുന്നു ഓണാഘോഷം. തഹസില്‍ദാര്‍മാരായ ഇ.എം റെജി, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും റവന്യു ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. വര്‍ണാഭമായ  പൂക്കളം ഒരുക്കി  ഓണസദ്യയും  കലാപരിപാടികളോടും കൂടി കെഎസ്എഫ്ഇ വൈക്കം മെയിന്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന്  ഓണാഘോഷം നടത്തി. മാനേജര്‍ പി പ്രശാന്ത് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി.