Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തില്‍ സപ്താഹം: യജ്ഞവേദിയുടെ കാല്‍നാട്ടി
26/08/2023
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ സെപ്തംബര്‍ 12ന് തുടങ്ങുന്ന സപ്താഹത്തിന്റെ യജ്ഞവേദിയുടെ  കാല്‍നാട്ട് കര്‍മം മേല്‍ശാന്തി ഷിബുശാന്തിയും കോട്ടയം മണിയും ചേര്‍ന്നു നിര്‍വഹിക്കുന്നു

വൈക്കം: പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം സെപ്തംബര്‍ 12 മുതല്‍ 19 വരെ നടക്കും. ആചാര്യന്‍  തണ്ണീര്‍മുക്കം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സപ്താഹം. സപ്താഹത്തിന്റെ ചടങ്ങുകള്‍ക്കുള്ള യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മം ക്ഷേത്രത്തിനു മുന്നില്‍ നടന്നു. മേല്‍ശാന്തി ഷിബു ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടയം മണി കാല്‍നാട്ട് കര്‍മം  നടത്തി. സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ കെ.പി സാബു, കണ്‍വീനര്‍ ടി.എസ് സാംജി, സെക്രട്ടറി സി.ലത, കെ.ബി സുന്ദരേശന്‍, സന്തോഷ്, അനിയപ്പന്‍, ജയപ്രസാദ്, സജിനി, സന്ദീപ്, സുധീര്‍, ജയപ്രസാദ് എന്നിവര്‍ പങ്കെടുത്തു. സെപ്തംബര്‍ 12ന് വൈകിട്ട് ഏഴിന് സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശം നടക്കും.