Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാട് കാണാന്‍ മാവേലി തമ്പുരാന്‍ എത്തി
26/08/2023
മഹാബലിയായി ഒരുങ്ങിയ എത്തിയ ബാലാജി പൈ നാട്ടുകാരോട് ക്ഷേമവിവരം ആരായുന്നു.

വൈക്കം: നാടുകാണാന്‍ മഹാബലി തമ്പുരാന്‍ വാമനനോടൊപ്പം എത്തിയത് നഗരത്തില്‍ വേറിട്ട കാഴ്ചയായി. പതിവ് രീതിയില്‍ ഓലക്കുട ചൂടി ആടയാഭരണം അണിഞ്ഞെത്തിയ മാവേലി തമ്പുരാനെ ആര്‍പ്പു വിളികളോടെയാണ് എതിരേറ്റത്. വൈക്കത്തെ പോലീസ് സ്റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലും സ്വകാര്യ സ്ഥാപനങ്ങളിലും മെഡിക്കല്‍ ഷോപ്പുകളിലുമെല്ലാം കയറി ഒരോരുത്തരുടെയും ക്ഷേമ വിവരം ആരാഞ്ഞു.
വൈക്കം കൊച്ചകവല കൂവളം വീട്ടില്‍ ബാലാജി പൈ ആണ് മഹാബലിയായി എത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 104 കേന്ദ്രങ്ങളില്‍ ബാലാജി മാവേലിയായി വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അപകടത്തെ തുടര്‍ന്ന് ഇടതു കാല്‍ നഷ്ടപ്പെട്ട ബാലാജി കൃത്രിമ കാലുമായാണ് ഇത്തവണ മാവേലി വേഷത്തില്‍ എത്തിയത്. കൊച്ചാലുംചുവട്ടില്‍ വ്യാപാരം നടത്തുന്ന ബാലാജിയുടെ മാതപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അവിവിവാഹിതയായ മീത പൈ സഹോദരിയാണ്.