Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷത്തിന്റെ ആവേശത്തില്‍ വൈക്കം
26/08/2023
വൈക്കം ശ്രീമഹാദേവ കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണാഘോഷത്തില്‍ മുങ്ങി നാടും നഗരവും. ഇന്നലെ വൈക്കത്തെ വിവിധ സ്‌കൂളുകളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കിയും ഓണസദ്യയുണ്ടും കലാകായിക മത്സരങ്ങള്‍ നടത്തിയുമാണ് ഓണം ആഘോഷിച്ചത്.
വൈക്കം നഗരസഭയില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും  ജീവനക്കാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. പ്രധാന കവാടത്തിനു മുന്‍പില്‍ വര്‍ണാഭമായ പൂക്കളമൊരുക്കി ഓണസദ്യ, കലാപരിപാടികള്‍  എന്നിവയും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ലേഖാ ശ്രീകുമാര്‍, എസ്.ഹരിദാസന്‍ നായര്‍, സിന്ധു സജീവന്‍, ബി.ചന്ദ്രശേഖരന്‍, രേണുക രതീഷ്, ആര്‍.സന്തോഷ്, അശോകന്‍ വെള്ളവേലി, ബി.രാജശേഖരന്‍, പി.ഡി ബിജിമോള്‍, എബ്രഹാം പഴയകടവന്‍, എം.കെ  മഹേഷ്, രാജശ്രീ വേണുഗോപാല്‍, സെക്രട്ടറി രമ്യകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
വൈക്കം ശ്രീമഹാദേവ കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും  രക്ഷകര്‍ത്താക്കളും ചേര്‍ന്ന് ഓണപ്പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും കലാപരിപാടികള്‍ നടത്തിയും ഓണാഘോഷം നടത്തി. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ് ധന്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പി.കെ നിതിയ, ഐടിഇ പ്രിന്‍സിപ്പാള്‍ എസ് മാധുരിദേവി, മാനേജര്‍ ബി മായ, സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
വൈക്കം ആശ്രമം സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പിടിഎയും ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് വര്‍ണാഭമായ പൂക്കളം ഒരുക്കിയും ഓണപ്പാട്ടും മാവേലിയും ഒക്കെയായി ഓണാഘോഷം നടത്തി. ഓണസദ്യയില്‍ 2500 പേര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ വൈ.ബിന്ദു, റെജി എസ് നായര്‍, ടി ശ്രീനി, ബി.എസ് ബിജി, സി.എസ് ജിജി, ഇ.പി ബീന, സീമ വാസവന്‍, സാബു കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ ആഭിമുഖ്യത്തിലും ഓണാഘോഷം നടന്നു. അസി. കമ്മീഷണര്‍ കെ ഇന്ദുകുമാരി ഉദ്ഘാടനം ചെയ്തു. കലാപീഠം അധ്യാപകരായ എസ്.പി ശ്രീകുമാര്‍, കെ.അജിത് കുമാര്‍, പ്രകാശന്‍, എസ്.വിജയകുമാര്‍, വൈക്കം ഷാജി, ബിജു മല്ലാരി, രാജേഷ് ഖന്ന, സി.എച്ച് ശ്രീകുമാര്‍, ഷാജി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ ചന്ദ്രയാന്‍ പൂക്കളം ഒരുക്കി ഓണം ആഘോഷിച്ചു. ക്ലാസ് തലത്തിലാണ് ചന്ദ്രയാന്‍ പൂക്കള മത്സരം സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ.പി ഹരി, എസ്എംസി ചെയര്‍മാന്‍ ടി.ജി പ്രേംനാഥ്, പ്രിന്‍സിപ്പാള്‍ എഫ് ജോണ്‍, പ്രധാനാധ്യാപിക ടി സിനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിടിഎ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.