Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിവകുപ്പിന്റെ കര്‍ഷക ചന്ത തുടങ്ങി
25/08/2023
വൈക്കം മുനിസിപ്പല്‍ കൃഷിഭവന്റെയും വൈബയോ ഇക്കോഷോപ്പിന്റെയും നേതൃത്വത്തിലുള്ള  ഓണച്ചന്ത കോട്ടയം അഗ്രികള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ ഓഫീസര്‍ പ്രീതാ പോള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുനിസിപ്പല്‍ കൃഷിഭവന്റെയും വൈ ബയോ ഇക്കോഷോപ്പിന്റെയും  നേതൃത്വത്തിലുള്ള  ഓണ കര്‍ഷക ചന്ത നഗരസഭ ഓഫീസിനു മുന്നില്‍  തുടങ്ങി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളാണ് മിതമായ നിരക്കില്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. കോട്ടയം അഗ്രികള്‍ച്ചര്‍  പ്രിന്‍സിപ്പല്‍ ഓഫീസര്‍ പ്രീതാ പോള്‍ കര്‍ഷക ചന്ത ഉദ്ഘാടനം ചെയ്തു. വൈ ബയോ സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷീലാറാണി പദ്ധതി വിശദീകരിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ പി.പി ശോഭ, സൊസൈറ്റി സെക്രട്ടറി  കെ.വി പവിത്രന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ആത്മ ഉദ്യോഗസ്ഥരായ ആശാ കുര്യൻ, നൈനു, എസ് ഉണ്ണികൃഷ്ണന്‍, എന്‍ മോഹനന്‍, എന്‍ ശിവന്‍ നായര്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.