Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് യൂണിയന്‍ നേതാക്കള്‍ക്ക് സ്വീകരണവും ഓണക്കോടി വിതരണവും നടത്തി
25/08/2023
ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഓണക്കോടി വിതരണവും സ്വീകരണ സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍  ഓണാഘോഷവും ഓണക്കോടി വിതരണവും താലൂക്ക് എന്‍എസ്എസ്  യൂണിയന്‍ നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്, സെക്രട്ടറി  കെ രാജഗോപാല്‍ എന്നിവരെ യൂണിയന്‍ കമ്മിറ്റി അംഗം പി രാജശേഖരന്‍ പൊന്നാടയണിച്ചു. കുടുംബശ്രീ ജില്ലാതലത്തില്‍ നടത്തിയ തിരുവാതിര കളിയില്‍ രണ്ടാം സ്ഥാനം നേടിയ വനിതാ സമാജം പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.  കരയോഗം പ്രസിഡന്റ് എം.കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് ടി നായര്‍ വനിതാ സമാജം ഭാരവാഹികളായ ഷീലാ അനില്‍കുമാര്‍, മായാ രാജേന്ദ്രന്‍, കമലം നായര്‍, കരയോഗം ഭാരവാഹികളായ പി.സി ശ്രീകാന്ത്, എം.ഹരിഹരന്‍, ടി.എന്‍ ഭാസ്‌കരന്‍ നായര്‍, അനൂപ് ആര്‍ നായര്‍, വി.പി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.