Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂറുമേനി വിളവുമായി സുന്ദരന്‍ നളന്ദയുടെ പൂകൃഷി
24/08/2023
കുലശേഖരമംഗലം കൊടൂപ്പാടത്ത് കര്‍ഷകനായ സുന്ദരന്‍ നളന്ദ നടത്തിയ ബന്തി കൃഷിയുടെ വിളവെടുപ്പ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ മാനേജര്‍ ഐ രശ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷകനായ സുന്ദരന്‍ നളന്ദയുടെ പൂ കൃഷിക്ക് ഇക്കുറിയും നൂറുമേനി വിളവ്. മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലത്ത് കൊടുപ്പാടത്തിന്റെ മണ്ണില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് ഒന്നരയേക്കര്‍ സ്ഥലത്ത് വിവിധ നിറങ്ങളില്‍ ബന്തി പൂക്കള്‍ വിളഞ്ഞു നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു കുട്ടപ്പൂ' പദ്ധതിയുടെ ഭാഗമായാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കൊടൂപ്പാടത്ത് പൂകൃഷി നടത്തിയത്. പച്ചക്കറി കൃഷിയ്ക്കൊപ്പം പൂ കൃഷിയും നടത്തി വിജയം കൊയ്യാനുള്ള സുന്ദരന്റെ ലക്ഷ്യത്തിന് കൊടുപ്പാടത്തിന്റെ തനത് മണ്ണ് ഇക്കുറിയും കൂടെനിന്നു. ഓണാഘോഷത്തിന് ആവശ്യമായ നാടന്‍ പൂക്കള്‍ സ്വന്തം മണ്ണില്‍ തന്നെ വിളയിച്ച് വിപണിലെത്തിക്കുകയാണ് ലക്ഷ്യം. പച്ചക്കറി കൃഷിയുടെ വിളവെടുത്ത സ്ഥലത്ത് ബന്തി കൃഷിക്ക് കൃഷിയിടം പാകപ്പെടുത്തിയപ്പോള്‍ കാര്യമായ ചെലവോ അധ്വാനമോ വേണ്ടി വന്നില്ല.
വിപണന കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം പൂക്കള്‍ എത്തിച്ച് മിതമായ നിരക്കില്‍ വില്‍പന നടത്തുകയാണ് സുന്ദരന്‍ നളന്ദ. ആവശ്യക്കാര്‍ക്ക് എത്ര കിലോ പൂവ് വേണമെങ്കിലും സുന്ദരന്റെ കൃഷിയിടത്തില്‍ സുലഭമാണ്. കിലോയ്ക്ക് 200 രൂപ വിലയുള്ള പൂവ് 150 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ മാനേജര്‍ ഐ രശ്മി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മാനേജര്‍ വി ബിന്ദു, ഡെപ്യൂട്ടി ട്രെയ്‌നിങ് മാനേജര്‍ ലേഖ, പഞ്ചായത്ത് അംഗം പോള്‍ തോമസ്, പി.എസ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.