Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം സഹകരണ ബാങ്കില്‍ ഓണവിപണി തുടങ്ങി
24/08/2023
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ തോട്ടകം സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച സഹകരണ ഓണവിപണി പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ തോട്ടകം 470-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തില്‍  സഹകരണ ഓണവിപണി തുടങ്ങി. സബ്‌സിഡി  നിരക്കില്‍ പതിനാല് ഇനങ്ങളടങ്ങിയ ഓണക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എസ് ശിവജി, സെക്രട്ടറി കെ.കെ ഷിജു, കെ രാധാകൃഷ്ണന്‍ നായര്‍, പി.എസ് മുരളീധരന്‍, അഡ്വ. കെ.ജി പ്രദീപന്‍, സി സന്തോഷ്, അന്നക്കുട്ടി ജോണ്‍, പി.ആര്‍ രശ്മി, കെ.എന്‍ ജോസ്, എസ് സോമന്‍, എസ് സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.