Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം വിഭവങ്ങളുമായി 78 എന്‍എസ്എസ് സ്വാശ്രയ സംഘങ്ങള്‍
24/08/2023
വൈക്കം മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ വനിത സ്വാശ്രയ സംഘങ്ങള്‍ തയ്യാറാക്കിയ ഓണവിഭവങ്ങളുടെ വിപണനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ സാമൂഹിക ക്ഷേമ വിഭാഗമായ  മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ വനിതാ സ്വാശ്രയ സംഘങ്ങള്‍ തയ്യാറാക്കിയ ഓണവിഭവങ്ങളുടെ വിപണനം വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. 78 സ്വാശ്രയ സംഘങ്ങള്‍ അവരവരുടെ ഭാവനയില്‍ തയ്യാറാക്കിയ വ്യത്യസ്തമായ ഉല്‍പന്നങ്ങളാണ് വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ വിപണനത്തിനായി നിരത്തിട്ടുള്ളത്. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് പ്രസിഡന്റ് സി.പി നാരാണയണന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാല്‍, പി വേണുഗോപാല്‍, വി.എസ് കുമാര്‍, മീരാ മോഹന്‍ദാസ്, സിന്ധു മധുസൂദനന്‍, ലീലമണിയമ്മ, ലീനാ നായര്‍, ജയ രാജശേഖരന്‍, പി.എന്‍ രാധാകൃഷ്ണന്‍, പ്രൊഫ. കൃഷ്ണകുമാര്‍, അയ്യേരി സോമന്‍, എന്‍ പത്മനാഭ പിള്ള, ദിനേശ് കുമാര്‍, സുരേഷ് ബാബു, കെ അജിത്, സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.