Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ സമ്മേളനവും ഓണാഘോഷവും
23/08/2023
സംസ്ഥാന ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫഡറേഷന്‍ വൈക്കം ഗ്രൂപ്പ് സമ്മേളനവും ഓണാഘോഷവും സംസ്ഥാന  പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സംസ്ഥാന ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫഡറേഷന്‍ വൈക്കം ഗ്രൂപ്പ് സമ്മേളനവും ഓണാഘോഷവും വൈക്കം ദേവസ്വം കൊട്ടാരത്തില്‍ നടത്തി. വേദിക്ക് മുന്നില്‍ ഓണപൂക്കളം ഒരുക്കിയതിനു ശേഷം നടന്ന സമ്മേളനം കോണ്‍ഫെഡറേഷന്‍ സംസ്ഥാന  പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആര്‍.മുരളി അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് നേടിയ വി.കെ അനില്‍കുമാറിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനയറ ചന്ദ്രന്‍ ആദരിച്ചു. ജോയിന്റ് സെക്രട്ടറി ഇ.പി ഗോപീകൃഷ്ണന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.ചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ കെ മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പോറ്റി, എം.സി കൃഷ്ണകുമാര്‍, പി.എ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗം കെ സരസമ്മയെ ആദരിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.