Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ ഫോട്ടോ എടുക്കല്‍
02/05/2016

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് മെയ് മൂന്നിന് വീണ്ടും അതാത് കേന്ദ്രങ്ങളില്‍ അവസരം ലഭിക്കുമെന്ന് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ അറിയിച്ചു. ഒന്ന്, 13, 14 വാര്‍ഡുകാര്‍ പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയിസ് യു.പി സ്‌ക്കൂളിലും, രണ്ട് മുതല്‍ അഞ്ച് വരെ വാര്‍ഡുകളിലുള്ളവര്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലും, ആറ് മുതല്‍ എട്ട് വരെ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ കൊട്ടാരപ്പള്ളി പാരിഷ്ഹാളിലും, ഒന്‍പത് മുതല്‍ 12 വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും എത്തി ഫോട്ടോ എടുക്കണം.