Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി ജീവനക്കാര്‍ പ്രതിഷേധിച്ചു
24/11/2015
ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷനിലെയും വൈക്കം ഇലക്ട്രിക്കല്‍ സെക്ഷനിലെയും ലൈന്‍മാന്‍മാരെ ജോലിക്കിടയില്‍ ആക്രമിച്ചതില്‍ തൊഴിലാളികള്‍ ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് മുന്‍മ്പില്‍ പ്രതിഷേധം നടത്തി. വൈദ്യൂതി തകരാര്‍ പരിഹരിക്കുന്നതിന് ചെമ്പ് മേക്കരയില്‍ എത്തിയവരെയും വൈദ്യൂതി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ചെമ്മനത്തുകരയിലെ വീട്ടില്‍ എത്തിയ ജീവനക്കാരനെയും ആണ് അക്രമിച്ചത്. വൈക്കം പ്രദേശത്ത് നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ വൈദ്യൂതി ജീവനക്കാര്‍ക്കെതിരെ നടന്നുവരുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ടി ടി രജിത്‌മോന്‍, എം ജയകൃഷ്ണന്‍, കെ വി നടരാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജീവനക്കാര്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു. യോഗത്തില്‍ ആര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി എം ഹരിഹരന്‍ സ്വാഗതവും എം ചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.