Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
23/08/2023
വിലക്കയറ്റത്തിനും മാവേലി സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ ഇല്ലാത്തതിലും പ്രതിഷേധിച്ച് വൈക്കം ടൗണ്‍  മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി  സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: ഓണക്കാലത്ത് മലയാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാത്തതിലും, വിലക്കയറ്റത്തിനും എതിരായി വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് സപ്ലൈകോ മാര്‍ക്കറ്റിനു മുന്‍പില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ഉണ്ണി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, എ.സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, എ സമ്പത് കുമാര്‍, കെ.പി ശിവജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ഇടവട്ടം ജയകുമാര്‍, എം.ടി അനില്‍കുമാര്‍, ജോര്‍ജ് വര്‍ഗീസ്, കിഷോര്‍ കുമാര്‍, എ ഷാനവാസ്, കൗണ്‍സിലര്‍മാരായ ബി ചന്ദ്രശേഖരന്‍, രേണുക രതീഷ്, പ്രീതാ രാജേഷ്, ബിന്ദു ഷാജി, ബിജിമോള്‍, ബി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.