എന്‍ജിഒ യൂണിയന് നിര്‍മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി
23/08/2023
എന്‍ജിഒ യൂണിയന് വജ്ര ജൂബിലി ആഘോഷത്തിന്റ ഭാഗമായി നിര്‍ധനര്‍ക്ക് വീടുവെച്ചു നല്‍കുന്നതിന്റെ ഭാഗമായി കുലശേഖരമംഗലത്ത് നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ നിര്‍വഹിക്കുന്നു.
വൈക്കം: കേരള എന്‍ജിഒ യൂണിയന്റെ വജ്ര ജൂബിലി ആഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് അറുപതോളം അതിദരിദ്രര്‍ക്ക് വീടുവെച്ചു നല്‍കുന്നതിന്റെ ഭാഗമായി കുലശേഖരമംഗലത്ത് നിര്‍മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ നിര്‍വഹിച്ചു. കുറ്റിക്കാട്ടില്‍ വാസന്തിക്കാണ് വീട് നല്‍കുന്നത്. ജില്ലയില്‍ നാലു വീടുകളാണ് യൂണിയന് നിര്‍മിച്ചു നല്‍കുന്നത്. യൂണിയന് ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, നിര്‍മാണ കമ്മിറ്റി ചെയര്മാന് കെ.എസ് വേണുഗോപാല്‍, കെ.എസ് അരുണ്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്, വാര്‍ഡ് മെമ്പര്‍ പ്രമീള രമണന്, യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ ഉദയന്‍, വി.കെ വിപിനന്, സംസ്ഥാന കമ്മിറ്റി അംഗം ടി.ഷാജി, ജില്ലാ സെക്രട്ടറി കെ.ആര് അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി ഗീത, ഏരിയാ സെക്രട്ടറി എം.ജി ജയ് മോന് എന്നിവര്‍ പങ്കെടുത്തു.