Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സൊസൈറ്റി ഓണം വിപണന മേള തുടങ്ങി
22/08/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ സാമൂഹിക ക്ഷേമ വിഭാഗമായ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഓണം വിപണന മേള യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ സാമൂഹിക ക്ഷേമ വിഭാഗമായ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഓണം വിപണന മേള തുടങ്ങി. സ്വാശ്രയ സംഘങ്ങളുടെ വിവിധയിന ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത്. ഗ്രാമീണ ഉല്‍പന്നങ്ങള്‍, വിഷരഹിത പച്ചക്കറികള്‍, വിവിധയിനം നിത്യോപയോഗ സാധനങ്ങള്‍, ഉപ്പേരി, പായസം തുടങ്ങി എല്ലാ ഓണ വിഭവങ്ങളും വില്‍പനക്കായി നിരത്തിട്ടുണ്ട്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവും ഓഗസ്റ്റ്‌ 25 വരെ നീളുന്ന മേളയില്‍ ലഭ്യമാണ്.
എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് മേള ഉദ്ഘാടനം ചെയ്തു. മന്നം സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി വേണുഗോപാല്‍, കെ.രാജഗോപാല്‍, വി.എസ് കുമാര്‍, പി.എസ് വേണുഗോപാല്‍. എസ് ജയപ്രകാശ്, മീരാ മോഹന്‍ദാസ്, അയ്യേരി സോമന്‍, സിന്ധു മധു, പ്രൊഫ. കൃഷ്ണകുമാര്‍, എന്‍.പത്മനാഭപിള്ള, ലീലാമണിയമ്മ, ജയകുമാര്‍, സുരേഷ് ബാബു, കെ അജിത്, സുരേഷ് കുമാര്‍, ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.