Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം വിപണി തുറന്നു
22/08/2023
വൈക്കം താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സബ്‌സിഡി നിരക്കിലുള്ള ഓണച്ചന്ത എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും നേതൃത്വത്തില്‍ സഹകരണ ഓണചന്ത തുറന്നു. അരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക് ഉള്‍പ്പെടെയുള്ള 29 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യും. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്  അംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ വിപിനന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ ഉദയന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആര്‍ അനില്‍ കുമാര്‍, ടി ഷാജി,  മുന്‍ പ്രസിഡന്റ് എം.എന്‍ അനില്‍ കുമാര്‍, സുനില്‍ കുമാര്‍, തങ്കപ്പന്‍, എസ് ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.