Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണപ്പൂക്കളത്തിന് ചാരുതയേകാന്‍ നടത്തിയ ബന്തിപ്പൂ കൃഷിയില്‍ നൂറുമേനി വിളവ്‌
21/08/2023
തോട്ടകം വിവേകാനന്ദ സ്വാശ്രയ സംഘം നടത്തിയ ബന്തിപ്പൂകൃഷിയുടെ വിളവെടുപ്പ് വൈക്കം നഗരസഭ കൗണ്‍സിലര്‍ എം.കെ മഹേഷ് ഉദ്ഘാടനം ചെയ്ന്നു.

വൈക്കം: ഓണപ്പൂക്കളത്തിന് ചാരുതയേകാന്‍ മണവും ഗുണവും മങ്ങാത്ത ബന്തിപ്പൂക്കള്‍ സുലഭം. ഓണാപൂക്കളത്തിന് മറുനാടന്‍ പൂക്കളെ ആശ്രയിക്കാതെ സ്വന്തം മണ്ണില്‍ വിളയിക്കുന്ന ബന്തിപ്പൂക്കള്‍ വിപണിയില്‍ എത്തിക്കുകയാണ് തോട്ടകം വിവേകാനന്ദ സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങളുടെ ലക്ഷ്യം. സംഘത്തിലെ 20 അംഗങ്ങള്‍ ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത്  നടത്തിയ പൂകൃഷിയില്‍ നൂറുമേനി വിളവാണ് ലഭിച്ചത്. പൊതുവിപണിയിലെ വിലയേക്കാള്‍ താഴ്ത്തിയാണ് വിപണനം നടത്തുന്നത്. ആവശ്യക്കാര്‍ അറിയിച്ചാല്‍ ഫ്രഷായ പൂക്കള്‍ വില്‍പന നടത്തും. മഞ്ഞനിറത്തിലുള്ള ബന്തിപ്പുക്കളുടെ വലിപ്പവും ചെടിനിറഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കൂട്ടവും ആരുടെയും മനം കവരുന്ന കാഴ്ചയാണ്. തോട്ടകം ചേരുംചുവട് പാലത്തിനു സമീപത്തുള്ള പുരയിടത്തിലാണ് ബന്തികൃഷി.
നഗരസഭ കൗണ്‍സിലര്‍ എം.കെ മഹേഷ് പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി ശ്യംലാല്‍, സെക്രട്ടറി കെ.ആര്‍ അജി മോഹന്‍, ശിവരാജന്‍, ടോണി, ഒ.വി വിനില്‍, റെജി, കെ.ആര്‍ സിജുമോന്‍, വാമദേവന്‍, വിജയകുമാര്‍, ഷൈജു, കെ.പി സനീഷ്, സുധീഷ്, ശിവന്‍കുട്ടി, ഷാജിമോന്‍, സന്ദീപ്, സുരേഷ്, സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.