Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു
20/08/2023
വൈക്കം വടക്കേനട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തുന്നു.

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ മഹാഗണപതി ഹോമം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍ തുടങ്ങിയ ചടങ്ങുകളോടെ വിനായക ചതുര്‍ഥി ആഘോഷിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വടക്കേനട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിച്ചു. മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ഉത്സവവും പന്തീരായിരം പുഷ്പാഞ്ലിയും 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തെക്കുപുറത്ത് ഗുരുതി, വലിയ തീയ്യാട്ട്, വില്‍പാട്ട്, സംഗീതസദസ് എന്നിവയും നടന്നു.
അയ്യര്‍കുളങ്ങര പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ദിനില്‍ ഭട്ടതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു. അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി കേശവന്‍ ഭട്ടതിരിപ്പാട്, കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആജ്ഞനേയ ക്ഷേത്രത്തില്‍ മഠാധിപതി ശ്രീരാമചന്ദ്ര സ്വാമി, മേല്‍ശാന്തി പ്രവീഷ് ശാന്തി, ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത്, കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മേല്‍ശാന്തി ജയചന്ദ്രന്‍, ചാലപറമ്പ് കാര്‍ത്യാകുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തിന്‍ മേല്‍ശാന്തി കുട്ടാലമഠം ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവരുടെ കാര്‍മികത്വത്തില്‍ വിവിധ ചടങ്ങുകളോടെ വിനായക ചതുര്‍ഥി ആഘോഷിച്ചു.