Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബെന്തിപ്പൂവ് കൃഷിയില്‍ നൂറുമേനി വിളവ്
19/08/2023
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി ചെനപ് കാട്ടിക്കുന്ന് കര്‍ഷകശ്രീ ഗ്രൂപ്പ് ചെയ്ത ബെന്തിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി ചെമ്പ് കാട്ടിക്കുന്ന് കര്‍ഷകശ്രീ ഗ്രൂപ്പ് ചെയ്ത ബെന്തിപ്പൂവ് കൃഷിയില്‍ നൂറുമേനി വിളവ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശീമോന്‍, ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ മുണ്ടയ്ക്കല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിതാ അജിത്ത്,  കര്‍ഷകശ്രീ ഗ്രൂപ്പ് സെക്രട്ടറി നിഷ വിജു, എം.ജി .എന്‍.ആര്‍.ഇ.ജി.എസ് അസി. എഞ്ചിനീയര്‍ എബിന്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകശ്രീ എല്‍.എസ്.ജി അംഗങ്ങളായ നിഷ വിജു, ശാരദ, സുഭാഷിണി, ഓമന, വിലാസിനി, നിര്‍മല നാരായണന്‍, നിര്‍മല ചെല്ലപ്പന്‍, ചന്ദ്രിക, ഷീല, സരസ്വതി, തങ്കമണി, രാധ എന്നിവരാണ് കൃഷി നടത്തി നൂറുമേനി വിജയം നേടിയത്.