Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിപ്ലവ സ്മരണയില്‍ പി കൃഷ്ണപിള്ള ദിനാചരണം നടത്തി
19/08/2023
പി കൃഷ്ണപിള്ള ജനിച്ചുവളര്‍ന്ന വൈക്കം പറൂപ്പറമ്പ് പുരയിടത്തില്‍ സിപിഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി കൃഷ്ണപിള്ള ദിനാചരണം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ 75-ാം ചരമവാര്‍ഷികം സിപിഐ നേതൃത്വത്തില്‍ വൈക്കത്ത് സമുചിതമായി ആചരിച്ചു. കൃഷ്ണപിള്ള ജനിച്ചുവളര്‍ന്ന വൈക്കം കാരയില്‍ പ്രദേശത്തെ പറൂപ്പറമ്പ് പുരയിടത്തിലായിരുന്നു ചരമവാര്‍ഷിക അനുസ്മരണം നടത്തിയത്. ഈ സ്ഥലം 2020ല്‍ സിപിഐ വിലയ്ക്ക് വാങ്ങിയിരുന്നു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി,ബി ബിനു ചെങ്കൊടി ഉയര്‍ത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, ഇ.എന്‍ ദാസപ്പന്‍, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സി.കെ ആശ എംഎല്‍എ, ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, സിപിഐ മണ്ഡലം അസി. സെക്രട്ടറിമാരായ പി പ്രദീപ്, കെ.എസ് രത്നാകരന്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.സി ജോസഫ്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, പി.എസ് പുഷ്‌കരന്‍, ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെകട്ടറി സി.എന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസ് ഹാളില്‍ നടത്തിയ പി കൃഷ്ണപിള്ള അനുസ്മരണം സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി കെ.എസ് രത്നാകരന്‍, അഡ്വ.എം.ജി രഞ്ജിത്ത്, കെ.സി നയനകുമാര്‍, പി.ജി ജയചന്ദ്രന്‍, എം.കെ ശീമോന്‍, പി.കെ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഎം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി കൃഷ്ണപിള്ളയുടെ 75-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. ഏരിയ-ലോക്കല്‍-ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. വൈക്കം ഏരിയാ കമ്മിറ്റി ഓഫീസ് ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.അരുണന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗണേശന്‍, കെ കുഞ്ഞപ്പന്‍, പി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.