Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സമൂഹത്തില്‍ ത്രികാല പൂജ നടത്തി
18/08/2023
വൈക്കം സമൂഹ മഠത്തില്‍ നടത്തിയ ത്രികാല പൂജ.

വൈക്കം: വൈക്കം സമൂഹ മഠത്തിന്റെ നേതൃത്വത്തില്‍ ചിങ്ങപുലരിയില്‍ നടത്തുന്ന പരമ്പരഗത ചടങ്ങായ ത്രികാല പൂജ സമൂഹം ഹാളില്‍ നടത്തി. പുതുവര്‍ഷം മുഴുവനും ഐശ്വത്തിന്റെതാകണമേയെന്ന പ്രാര്‍ത്ഥനയോടെയണ് പുഷ്പാര്‍ച്ചനയും പൂജകളും നടത്തിയത്. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, വടശേരി ഇല്ലത്ത് ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ത്യാഗരാജന്‍ ചെമ്പകത്തുരുത്ത് മഠം, ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ സഹകര്‍മികരായിരുന്നു. ചടങ്ങുകള്‍ക്ക് വൈക്കം സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, സുബ്രഹ്‌മണ്യന്‍ അംബികാ വിലാസം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന്റെ ഭാഗമായി അന്നദാനവും നടത്തി.