Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാലത്ത് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിക്കുവാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കി കടവില്‍ സ്വിമ്മിംഗ് ക്ലബ്ബ്.
02/05/2016
വാഴമന കൊടിയാട് കടവില്‍ സ്വിമ്മിംഗ് ക്ലബ്ബില്‍ പരിശീലനം നടത്തുന്ന കുട്ടികള്‍.

അവധിക്കാലത്ത് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിക്കുവാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കി കടവില്‍ സ്വിമ്മിംഗ് ക്ലബ്ബ്. മുന്‍ദേശീയ നീന്തല്‍ താരവും അന്തര്‍ദേശീയ നീന്തല്‍ പരിശീലനങ്ങളില്‍ പങ്കെടുത്ത അനുഭവസമ്പത്തുമുള്ള വി.ടി പ്രസന്നന്റെ കീഴിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രക്കുളത്തില്‍ നടത്തിയിരുന്ന നീന്തല്‍ പരിശീലനം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിയിരുന്നു. ഇതോടെ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള കുട്ടികളുടെ പരിശീലനവും നിലച്ചു. ഇതേത്തുടര്‍ന്നാണ് കടവില്‍ ക്ലബ്ബ് വാഴമന കൊടിയാട് ഭാഗത്ത് 40 സെന്റ് സ്ഥലത്ത് നീന്തല്‍ക്കുളവും അനുബന്ധ സജ്ജീകരണങ്ങളുമായി താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, നീന്തല്‍ പരിശീലിക്കുന്നതിന് താല്‍പര്യമുള്ള ഏത് പ്രായക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനും ഇവിടെ സാധിക്കും. കായലും ധാരാളം പുഴകളമുണ്ടെങ്കിലും ശാസ്ത്രീയമായി നീന്തല്‍ അഭ്യസിക്കുവാന്‍ വൈക്കത്ത് സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ല. 1982 മുതല്‍ നിന്തലുമായി ബന്ധമുള്ള വി.ടി പ്രസന്നന്‍ വേമ്പനാട്ടുകായലില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചുകൊണ്ടാണ് കടവില്‍ ക്ലബ്ബ് ആരംഭിച്ചത്. നീന്തല്‍ പരിശീലനങ്ങളില്‍ പങ്കെടുത്ത പലര്‍ക്കും ഉദ്യോഗം നേടുന്നതിനും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. എട്ട് വയസ്സുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, വാര്‍ഡ് മെമ്പര്‍ ലേഖ തമ്പി എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് വി.ടി പ്രസന്നന്‍ പറഞ്ഞു. മെയ് ഒന്‍പതിന് നടക്കുന്ന ജില്ലാ ജൂനിയര്‍, സബ് ജൂനിയര്‍ നീന്തല്‍ മത്സരങ്ങള്‍ക്കായി ഇരുപതോളം കുട്ടികള്‍ ഇവിടെ തീവ്രപരിശീലനം നടത്തുന്നുണ്ട്. ഏഴ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മെയ് രണ്ട് മുതല്‍ പുതിയ ബാച്ച് ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലബ്ബുമായി ബന്ധപ്പെടണം. ഫോണ്‍ : 9447149820