Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിനു മുന്നില്‍ ധര്‍ണ നടത്തി
18/08/2023
മാവേലി സ്റ്റോറുകളില്‍ ആവശ്യമായ സാധനങ്ങള്‍ ഇല്ലാത്തതിലും വിലവര്‍ധനവിലും പ്രതിഷേധിച്ച് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉല്ലല മാവേലി സ്റ്റോറിനു മുന്നില്‍ നടത്തിയ സായാഹ്‌ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണക്കാലമെത്തിട്ടും മാവേലി സ്റ്റോറുകളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭ്യമാകാത്തതിലും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിലും പ്രതിഷേധിച്ച് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉല്ലല മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്‌ന ധര്‍ണ നടത്തി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജി രാജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം യു.ബേബി മുഖ്യപ്രഭാഷണം നടത്തി. ബി.എല്‍ സെബാസ്റ്റ്യന്‍, പി.വി വിവേക്, സേവ്യര്‍ ചിറ്ററ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, വി.പോപ്പി, ടി.എന്‍ അനില്‍കുമാര്‍, സജീവ് ഉഴുന്നുതറ,  പഞ്ചായത്ത് മെമ്പര്‍മാരായ ഉല്ലല മധു, സിനി സലി, ഷീജ ഹരിദാസ്, കൊച്ചുറാണി ബേബി, പാര്‍ട്ടി നേതാക്കളായ ശ്രീദേവി സന്തോഷ്, കെ.കെ ലളിത, ടോമി കരിക്കിനേഴുത്ത്, പ്രദീപ് മമ്പള്ളിത്തറ, ജെല്‍സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.