Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയിലെ തിരുനാളിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും: ആര്‍ഡിഒ
18/08/2023
കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് അവലോകനയോഗത്തില്‍ പാലാ ആര്‍ഡിഒ പി.ജി രാജേന്ദ്രബാബു വിശദീകരിക്കുന്നു.

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ട് നോമ്പ് ആചരണവും സെപ്റ്റബര്‍ 1 മുതല്‍ 15 വരെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സെപ്റ്റംബര്‍ 15 വരെ പള്ളിയും പരിസര പ്രദേശങ്ങളും ജില്ലാ കലക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.  മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് ബാധകം. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5.30ന് തിരുനാളിന് കൊടിയേറും.
ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന തിരുനാളാഘോഷത്തിന്റെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പാലാ ആര്‍ഡിഒ പി.ജി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിവിധ വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.  
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പള്ളിയുടെ ഇരുവശങ്ങളിലുമുള്ള  മൈതാനങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കും. വണ്‍വേ സംവിധാനത്തിലാണ് നിയന്ത്രണം. കുടിവെള്ളം, വൈദ്യുതി, പോലീസ്, എക്സൈസ്, റവന്യു വകുപ്പ്, ഫയര്‍ ഫോഴ്സ് വിഭാഗങ്ങളെ നിയമിക്കും. ലഹരി ഉപയോഗം നിയന്ത്രിക്കല്‍, ക്രമസമാധാന പരിപാലനം എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളെ നിയോഗിക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. മാലിന്യ സംസ്‌കരണത്തിന്  ഹരിതകര്‍മയുടെ സേവനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തും.
പള്ളിയുടെ പടിഞ്ഞാറുഭാഗം മുതല്‍ കായലോരം വരെ കച്ചവടക്കാര്‍ക്കായി സ്ഥലസൗകര്യങ്ങള്‍ ഒരിക്കിട്ടുണ്ട്. കയറ്റുയിറക്ക് കൂലിയും നിചപ്പെടുത്തും. തലയാഴം സാമൂഹ്യരാഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആംബുലന്‍സ് സൗകര്യവും ഒരുക്കും. ലഹരി ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും ഉണ്ടാകും. നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാന്‍ എത്തുന്ന ഭക്തജന തിരക്ക് നിയന്ത്രിക്കാനും മോഷണം ശ്രമങ്ങളും മറ്റും തടയാനും സാധാരണ വേഷക്കാരെ പോലെ വനിതകള്‍ അടക്കമുള്ള പോലീസ് സംഘവും സിസി ടിവി ക്യാമറകളും ഉണ്ടാകും. അംബികാമാര്‍ക്കറ്റ് മുതല്‍ ബണ്ട് റോഡ് വരെയുള്ള റോഡിന്റെ വശങ്ങള്‍ ബലപ്പെടുത്താനും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചുമാറ്റാനും തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍ കെ.സെബാസ്റ്റ്യന്‍ ജോസഫ്, പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, സഹവികാരി. ഫാ. ജിത്ത് പള്ളിപ്പാട്ട്, ട്രസ്റ്റി ബിജു മിത്രംപള്ളി, വൈസ് ചെയര്‍മാന്‍ സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, പ്രസുദേന്തി ജോസഫ് മഠത്തില്‍, വിവിധ വകുപ്പ് മേധാവികള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.