Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂലി കുടിശിക ആവശ്യപ്പെട്ട് കയര്‍ തൊഴിലാളികള്‍ സമരം നടത്തി
18/08/2023
വിവിധ ആവശ്യങ്ങളുന്നയിച്ച് കയര്‍ തൊഴിലാളി ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണാസമരം ഫെഡറഷന്‍ സംസ്ഥന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലിയും, കുടിശികയും, ബോണസും ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഫെഡറഷന്‍ സംസ്ഥന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു ബേബി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം റാവുത്തര്‍, ഇടവട്ടം ജയകുമാര്‍, വിവേക് പ്ലാത്താനത്ത്, ജി രാജീവ്, പി.എ സുധീരന്‍, ജോര്‍ജ് വര്‍ഗീസ്, മോഹനന്‍ തൊട്ടുപുറം, ആര്‍ ചന്ദ്രസേനന്‍, ബി.എല്‍ ജോസ്, വി പോപ്പി, സജീവ് ഉഴുന്നുപുറം, സന്തോഷ് ചക്കനാട്, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.