Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ക്ക് ആദരവേകി കര്‍ഷക ദിനം ആചരിച്ചു
17/08/2023
വൈക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം വൈ ബയോ കര്‍ഷക സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭയിലും കൃഷിഭവനുകളുടെ സഹകരണത്തോടെ ചിങ്ങം ഒന്ന് കര്‍ഷക ദിനം ആചരിച്ചു. വൈക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം വൈ ബയോ കര്‍ഷക സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ കൃഷി മേഖലകളില്‍ മികച്ച വിജയം കൊയ്ത കര്‍ഷകരെ ആദരിച്ചു. കര്‍ഷകര്‍ക്കായി സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ രജിസ്ട്രേഷന്‍ നടത്തി. നാറാണത്ത് പാടശേഖര സമിതി പ്രസിഡന്റ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി ശോഭ, കൃഷി ഓഫീസര്‍ ഷീലാ റാണി, കെ.വി പവിത്രന്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, കെ.ഇ മണിയന്‍, എന്‍ മോഹന്‍, സിന്ധു മധു, ജോയി ചെത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കല്ലറ, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്ത് കൃഷി ഭവനുകളുടെ നേതൃത്വത്തിലും കര്‍ഷക ദിനാചരണം നടത്തി മികച്ച കര്‍ഷകരെ ആദരിച്ചു.