Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരു ജയന്തി: വൈക്കം യൂണിയനില്‍ പതാകദിനം ആചരിച്ചു
17/08/2023
ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനേഷ് പതാക ഉയര്‍ത്തുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയനില്‍ 169-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാകദിനം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനേഷ് പതാക ഉയര്‍ത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, എം.പി ബിജു, കെ.ആര്‍ പ്രസന്നന്‍, വി വേലായുധന്‍, പി.വി വിവേക്, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്മെന്റ് യൂണിയന്‍ പ്രസിഡന്റ് കെ.എം മനു, സെക്രട്ടറി ആര്‍ രമേശ് എന്നിവര്‍ പങ്കടുത്തു. യൂണിയനിലെ 54 ശാഖാ ഓഫീസുകളിലും അംഗവീടുകളിലും ചിങ്ങം ഒന്ന് പതാകദിനമായി ആചരിച്ചു.
എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയിലെ ഓംകാരേശ്വരം ബാലസുബ്രഹ്‌മണ്യ ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിനു മുന്നില്‍ ശാഖാ പ്രസിഡന്റ് ജി ജയന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് പി സദാശിവന്‍, യൂണിയന്‍ കമ്മിറ്റി അംഗം എം.ജി. സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, ഇ.ഡി പ്രേമാനന്ദന്‍, എം.ആര്‍ രഞ്ജിത്ത്, എല്‍.കെ ഷിബു, ഐഷാ മോഹന്‍, അമ്പിളി ദേവി എന്നിവര്‍ പങ്കെടുത്തു. ചെമ്മനത്തുകര ശാഖയില്‍ പ്രസിഡന്റ് വി.വി വേണുഗോപാല്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ടി.ആര്‍ രമേശന്‍, നിധീഷ് പ്രകാശ്, എന്‍.കെ കുഞ്ഞുമണി, ബിജു, വി വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
ചതയദിനത്തില്‍ വൈക്കം യൂണിയന്റെയും 54 ശാഖകളുടെയും നേതൃത്വത്തില്‍ വൈക്കം നഗരത്തില്‍ വര്‍ണാഭമായ ജയന്തി ഘോഷയാത്ര നടത്തും. ഉച്ചക്ക് രണ്ടിന് യൂണിയന്‍ ആസ്ഥാനത്ത് നിന്നും പുറപ്പെടുന്ന ഘോഷയാത്രയില്‍ പീതവസ്ത്രധാരികളായ പതിനായിരം പേര്‍ അണിനിരക്കും. ഘോഷയാത്രക്ക് നിശ്ചലദൃശ്യങ്ങള്‍, പഞ്ചവാദ്യം, നാടന്‍ കലാപ്രകടനങ്ങള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയാകും.
വൈകിട്ട് നാലിന് ആശ്രമം സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചതയദിന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. പ്രീതി നടേശന്‍ ദീപപ്രകാശനം നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ സ്വാഗതം പറയും. ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര മന്ത്രി വി.മുരളീധരനും, കുമാരനാശാന്റെ 150-താമത് ജന്മവാര്‍ഷികം മന്ത്രി വി.എന്‍ വാസവനും ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം ഉദ്ഘാടനവും ചതയദിന സന്ദേശവും മുന്‍ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, മെറിറ്റ് അവാര്‍ഡ് വിതരണം കെടിഡിസി മാനേജിങ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസും നിര്‍വഹിക്കും.