Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ വണികവൈശ്യ സംഘം പ്രാതലിന് അരി അളന്നു
16/08/2023
വണികവൈശ്യ സംഘം ചിങ്ങം ഒന്നിന് വൈക്കം ക്ഷേത്രത്തില്‍ നടത്തുന്ന പ്രാതല്‍ വഴിപാടിനുള്ള അരി അളക്കല്‍ ഭാരവാഹികള്‍ ദേവസ്വം കലവറയില്‍ നടത്തുന്നു.

വൈക്കം:  മഹാദേവ ക്ഷേത്രത്തില്‍ വണികവൈശ്യ സംഘത്തിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് നടത്തുന്ന പരമ്പരാഗത ചടങ്ങായ പ്രാതല്‍ വഴിപാട് വ്യാഴാഴ്ച നടത്തും. ക്ഷേത്രത്തിലേക്ക് ആവശ്യമായ എണ്ണയെത്തിച്ചു കൊടുത്ത വണികവൈശ്യ സംഘത്തിന് രാജഭരണ കാലത്ത് നല്‍കിയ അവകാശമാണ്. ചിങ്ങം ഒന്നിന് നടത്തുന്ന പ്രാതല്‍ വഴിപാട്. വ്യാഴാഴ്ച രാവിലെ  വൈക്കത്തപ്പന് ധാര വഴിപാട്, പ്രത്യേക പൂജകള്‍ എന്നിവ നടത്തും. രാവിലെ 11.30ന് മാന്യസ്ഥാനത്ത് വൈക്കത്തപ്പനെ സങ്കല്‍പ്പിച്ച് ഇലവെച്ച് ദീപം തെളിച്ച് വിഭവങ്ങള്‍ വിളബും തുടര്‍ന്ന് ഊട്ടുപുര മാളികയില്‍ പ്രാതല്‍ തുടങ്ങും.
പ്രാതലിനുള്ള അരി അളക്കല്‍ ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ദേവസ്വം കലവറയില്‍ നടത്തി. പ്രസിഡന്റ് വി.ആര്‍ ഗിരി, സെക്രട്ടറി വേലായുധന്‍ ചെട്ടിയാര്‍, ട്രഷറര്‍ ആര്‍ രാജേഷ് മാളിയേക്കല്‍, രക്ഷാധികാരി എ സോമശേഖരന്‍, എന്നിവരുടെ നേതൃത്വത്തിലാണ് അരി അളന്നത്. മുട്ടസ്സ് മന നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു എന്നിവരും പങ്കെടുത്തു.