Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടെങ്ങും സ്വാതന്ത്ര്യദിനം  ആഘോഷിച്ചു
16/08/2023
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും കേരള കലാമണ്ഡലം മുന്‍വൈസ് ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് നിരവധി കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തല്‍, പ്രഭാഷണം, സെമിനാര്‍, പുഷ്പാര്‍ച്ചന, മധുരപലഹാര വിതരണം എന്നിവയായിരുന്നു പരിപാടികള്‍. നഗരസഭയില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എസ്.ഹരിദാസന്‍ നായര്‍, ലേഖാ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, മോഹനകുമാരി, ബി രാജശേഖരന്‍, ബി ചന്ദ്രശേഖരന്‍, എസ് ഇന്ദിരാദേവി, കവിതാ രാജേഷ്, പി.എസ് രാഹുല്‍, വിജിമോള്‍, കെ.ബി ഗിരിജാകുമാരി, രാജശ്രീ എന്നിവര്‍ പങ്കെടുത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരായ എസ്.എസ് സിദ്ധാര്‍ത്ഥന്‍, ബാബു എന്നിവരെ ആദരിച്ചു.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു. മ്യൂസിയം ഹാളില്‍ 'സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ കേരള കലാമണ്ഡലം മുന്‍വൈസ് ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് അധ്യക്ഷത വഹിച്ചു. ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എസ് സിന്ധു, അധ്യാപകരായ ദീപ നാരായണന്‍, വൈ ബിന്ദു, റെജി എസ് നായര്‍, വിനു മോഹന്‍, ധന്യാമോള്‍, മഞ്ജു എസ് നായര്‍, മ്യൂസിയം ഓഫീസ് അസിസ്റ്റന്റ് ശ്രീജിത്ത് ഭാസ്‌കര്‍, ടി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വടയാര്‍ ഇളങ്കാവ് ഗവ. യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ റാലിയും വിവിധ കലാപരിപാടികളും നടത്തി. ലാന്‍സ് നായിക് എം.ആര്‍ പ്രദീപിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തലയോലപ്പറമ്പ്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് എന്‍.ആര്‍ റോഷിന്‍ വൈസ് പ്രസിഡന്റ് സി.എന്‍ സന്തോഷ്, ഹെഡ്മിസ്ട്രസ് കെ.വി ഷൈന എന്നിവര്‍ പ്രസംഗിച്ചു.
വൈക്കത്തെ വിവിധ ബാലവേദി യൂണിറ്റുകളില്‍ ബാലവേദി പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബാലവേദി രക്ഷാധികാരി സമിതി മണ്ഡലം പ്രസിഡന്റ് ആര്‍ സുരേഷ്, മണ്ഡലം സെക്രട്ടറി പി.എസ് മുരളീധരന്‍, ബാലവേദി ജില്ലാ കണ്‍വീനര്‍ എം.ഡി ബാബുരാജ്, രക്ഷാധികാരി സമിതി അംഗം പി.ആര്‍ രജനി, മണ്ഡലം ട്രഷറര്‍ അഡ്വ. എം.എസ് കലേഷ്  എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കരയോഗതലത്തിലുള്ള ആഘോഷങ്ങള്‍ക്ക് കാരിക്കോട് തെക്കേക്കര ശിവവിലാസം എന്‍എസ്എസ് കരയോഗത്തില്‍ പതാക ഉയര്‍ത്തി. 97 കരയോഗങ്ങളിലും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. 20 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ദേശീയ പതാക ക്ലബ്ബ് അംഗങ്ങളും വിദ്യാര്‍ഥികളും പൗരപ്രമുഖരും പൊതുവേദിയില്‍ ഉയര്‍ത്തിപ്പിടിച്ച് ജയ് വിളിച്ചു. കൊച്ചുകവല-കൊച്ചാലിന്‍ചുവട് റോഡിലാണ് കൂറ്റന്‍ പതാക ഉയര്‍ത്തിക്കാട്ടി ആഘോഷം പങ്കുവെച്ചത്.