Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഞ്ജനേയ ക്ഷേത്രത്തിലെ സര്‍വവിദ്യാപ്രദായക പൂജ ഭക്തിനിര്‍ഭരമായി
13/08/2023
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ രാമായണ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സര്‍വവിദ്യാപ്രദായക ആഞ്ജനേയ പൂജ.

തലയോലപ്പറമ്പ്: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ രാമായണ മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠന ഉന്നമനത്തിനായി ഒരുക്കിയ സര്‍വവിദ്യാപ്രദായക ആഞ്ജനേയ പൂജ ഭക്തിനിര്‍ഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമി, ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായി. ക്ഷേത്രത്തില്‍ പ്രത്യേകം പുഷ്പാലങ്കാരത്തോടെ അണിയിച്ചൊരുക്കിയ മണ്ഡപത്തില്‍ നടത്തിയ സര്‍വവിദ്യാപ്രദായക ആഞ്ജനേയ പൂജയില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പ്രസാദഊട്ടും നടത്തി. 16ന് രാവിലെ 10.30ന് പുഷ്പാര്‍ച്ചനയോടെ രാമായണ സമര്‍പ്പണം നടത്തി രാമായണം ഉത്സവം സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍.ഡി രാജു, സുരേഷ് ചിങ്ങറോത്ത്, ജോമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.